Connect with us

Ongoing News

സ്വയമറിഞ്ഞ് മുഖ്യശത്രുവിനെ തുരത്തണം: ഹംസമുസ്‌ലിയാര്‍

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: സ്വയം അറിഞ്ഞും ശത്രുവിനെ തിരിച്ചറിഞ്ഞും ആത്മാവിനെ ശുചീകരിച്ച് മുന്നേറണമെന്ന് സുഭാഷിതം. ഇന്നലെ രാവിലെ നടന്ന ആദ്യസെഷനില്‍ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരാണ് ആത്മശുചീകരണത്തിന്റെ ആഹ്വാനം നടത്തിയത്. ആദരവ് നിത്യജീവിതത്തിലെ പ്രധാന ഇനമാണ്.
ആരാധനയും ആദരവും കൂടെകൊണ്ട് നടക്കണം. ഇവകൊണ്ട് നടക്കാന്‍ നാം മാത്രമാണുള്ളതെന്ന ബോധം ഓരോരുത്തരും ഉള്‍ക്കൊളളണം. മര്യാദകളെ വെടിയുകവഴി ആരാധനകളുടെ കൂലി നഷ്ടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആനാണ് വഴികാട്ടി. ദിനാരംഭത്തിലും സന്ധ്യാവേളയിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പതിവ് തുടരണം. നിര്‍ബന്ധ ആരാധനകള്‍ക്ക് പുറമെ അനുബന്ധങ്ങളും നിര്‍വഹിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ശരീരത്തിലെ ശത്രു സജീവമാണ്. ഇതിനെതിരെ ബുദ്ധി ഉപയോഗിച്ചുള്ള പോരാട്ടമാണ് വിശ്വാസികള്‍ നടത്തേണ്ടത്. തിന്മയുടെ വഴികള്‍ ശത്രുകാണിച്ചുതരുമ്പോള്‍ വിജയത്തിന്റെ മാര്‍ഗം ബുദ്ധിഉപയോഗിച്ച് തിരഞ്ഞെടുക്കണമെന്നും സുഭാഷിതത്തിലൂടെ അദ്ദേഹം ഉണര്‍ത്തി.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു.

Latest