Connect with us

Palakkad

ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്: കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു

Published

|

Last Updated

പാലക്കാട്: ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ വ്യാപക റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 16,215 രൂപ കണ്ടെത്തു. ഇന്നലെ പുലര്‍ച്ചെ 12.30 മുതല്‍ മൂന്നര വരെ അതിര്‍ത്തിയിലെ എട്ട് ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ വ്യാപാകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍റുടെ ഉത്തരവു പ്രകാരമാണ് റെയ്ഡ് നടത്തിയത്.
വേലന്താവളം വാണിജ്യ നികുതി ചെക്ക് പോസ്റ്റില്‍ നിന്നും 1,425 രൂപയും ഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും 15,670 രൂപയും വാളയാറിലെ മോട്ടോര്‍ വെഹിക്കിള്‍ ഔട്ടര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 150 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
കഴിഞ്ഞ ഫെബ്രു. ആറിനും വേലന്താവളം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും 17,820 പിടികൂടിയിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഇന്‍പെക്ടറെ കാസര്‍ക്കോട്ടേക്കും മറ്റു നാല് പേരെ വയനാട്ടിലേക്കും സ്ഥലം മാറ്റി.
ഇന്നലെ നടന്ന റെയ്ഡിന് വിജിലന്‍സ് ഡി വൈ എസ് പി എം സുകുമാരന്‍ നേതൃത്വത്തില്‍ സി ഐമാരായ ഫിറോസ് എന്‍ ഷെഫീഖ്, എസ് സുനില്‍കുമാര്‍, കെ എം പ്രവീണ്‍കുമാര്‍, കെ വിജയകുമാര്‍, പി എസ് സുനില്‍കുമാര്‍, എന്‍ എസ് സലീഷ്, സലില്‍, എസ് സി പി ഒ പി സുരേന്ദ്രന്‍, എസ് റഹ്മാന്‍, പി ബി നാരായണന്‍, വിനോദ്, എ എസ് ഐമാരായ പോള്‍സണ്‍, കിഷോര്‍ ബാബു, അച്യുതന്‍കുട്ടി, വിപിന്‍, ഗസറ്റഡ് ഉദ്യോഗസ്ഥരായ ശിവദാസ്, നുറൂദ്ദീന്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. മേല്‍നടപടിക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest