ബിദര്‍ക്കാട് റെയ്ഞ്ച് ഓഫീസ് ആക്രമണം: നിരപരാധികളെ അറസ്റ്റ് ചെയ്യരുത് സി പി എം

Posted on: March 1, 2015 10:10 am | Last updated: March 1, 2015 at 10:10 am
SHARE

ഗൂഡല്ലൂര്‍: ബിദര്‍ക്കാട് റെയ്ഞ്ച് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റു ചെയ്യരുതെന്ന് സി പി എം നീലഗിരി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിദര്‍ക്കാട് സംഭവവുമായി ബന്ധപ്പെട്ട് ഡി ആര്‍ ഒയുമായി നടത്തിയ ചര്‍ച്ചയിലെ കരാറുകള്‍ ജില്ലാഭരണകൂടം പൂര്‍ണമായും നടപ്പിലാക്കുക, വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതിന് വനംവകുപ്പ്, റവന്യു, പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘം അടിയന്തിരമായി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി പി എം നേതാക്കള്‍ ബിദര്‍ക്കാട്, പാട്ടവയല്‍, സൂസംപാടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സി പി എം ജില്ലാ സെക്രട്ടറി ആര്‍ ഭദ്രി, എന്‍ വാസു, പി തമിഴ്മണി, വി എ ഭാസ്‌കരന്‍, കെ രാജന്‍, ബിജു, കെ പി സിദ്ധാര്‍ഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.