രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തേണ്ട: ഡോ. ഹുസൈന്‍ രണ്ടത്താണി

Posted on: March 1, 2015 10:03 am | Last updated: March 1, 2015 at 12:14 pm
SHARE

dr hussain randathaniതാജുല്‍ ഉലമാ നഗര്‍: രാഷ്ട്രീയമായി സംഘടിപ്പിച്ച് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തേണ്ടെന്ന് ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി. ഇന്നലെ രാത്രി നടന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയോദ്ഗ്രഥനമെന്തെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ദേശീയോദ്ഗ്രഥനം എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്തത് ആദ്യമായി മുസ്‌ലിംകളാണ്. ദേശീയോദ്ഗ്രഥനത്തിന്റെ വലിയൊരു ചരിത്രം തന്നെ മുസ്‌ലിംകള്‍ക്ക് മുന്നിലുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുന്നില്‍ നിന്ന് പട നയിച്ചവരാണ് മുസ്‌ലിംകളെന്നും ദേശീയോദ്ഗ്രഥനം രാജ്യത്തിന് കാണിച്ച് കൊടുക്കാന്‍ സുന്നി യുവജന സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.