കരിപ്പൂരില്‍ ഗള്‍ഫ് യാത്രക്കാരനെ മര്‍ദിച്ച് പണം കവര്‍ന്നു

Posted on: March 1, 2015 10:02 am | Last updated: March 1, 2015 at 10:02 am
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ ഗള്‍ഫ് യാത്രക്കാരനെ മര്‍ദിച്ച് റിയാലും മറ്റ് വസ്തുക്കളും അപഹരിച്ചു. സഊദിയില്‍ നിന്നെത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിക്കാണ് പണവും മറ്റും നഷ്ടമായത്. വിമാനമിറങ്ങി പുറത്തിറങ്ങിയ യാത്രക്കാരന്‍ മറ്റൊരാളുമായി സംസാരിച്ചിരിക്കെ കൊളത്തൂരിലെ ഓട്ടോ ഡ്രൈവര്‍ പുളിയത്തൊടി കോപ്പിലാന്‍ വീരാന്‍ കുട്ടി മര്‍ദിക്കുകയായിരുന്നു.
ഷര്‍ട്ട് വലിച്ചു കീറുകയും പോക്കറ്റിലുണ്ടായിരുന്ന 5100 റിയാലും മറ്റും അപഹരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. വീരാന്‍ കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ നേരത്തെയും വിവിധ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.