Connect with us

Kozhikode

ക്രഷറിന് അനുമതി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുന്നു

Published

|

Last Updated

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവാദമായ തോട്ടക്കാട് സണ്ണിപ്പടി ക്രഷറിന് അനുമതി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. 2014 ഡിസംബര്‍ 26ന് ചേര്‍ന്ന യോഗത്തിലെ തീരുമാനമാണ് റദ്ദ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചത്.
ആറാം വാര്‍ഡ് അംഗം സന്തോഷ് ജോണ്‍, മെമ്പര്‍ എം ടി അശ്‌റഫ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്തതാണ് പാസാക്കിയത്. നേരത്തെ മൂന്ന് യു ഡി എഫ് മെമ്പര്‍മാര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റിന് അപേക്ഷ നല്‍കിയിരുന്നു. ഇതുപ്രകാരം മറ്റന്നാള്‍ പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും.
സണ്ണിപ്പടി പ്രദേശത്ത് ക്രഷര്‍ യൂനിറ്റ് ആരംഭിക്കുന്നതിന് വേണ്ടി ലഭിച്ച അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ വിശദമായി ചര്‍ച്ച ചെയ്ത് ചീഫ് ടൗണ്‍ പ്ലാന്‍ ഓഫീസര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അയക്കുകയും റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമാണ് യോഗത്തില്‍ ചെയ്തിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സൈത് ഫസല്‍ പറഞ്ഞു.