Connect with us

National

ബജറ്റ് 2015: പ്രമുഖരുടെ പ്രതികരണം

Published

|

Last Updated

നരേന്ദ്ര മോദി
ബജറ്റ് നിക്ഷേപ സൗഹൃദപരവും പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നതുമാണ്. വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു, യുവാക്കളെ പരിഗണിക്കുന്നു. പ്രായോഗികവും ക്രിയാത്മകവുമാണ്.

ഡോ. മന്‍മോഹന്‍ സിംഗ്
ബജറ്റിന്റെ ഉദ്ദേശ്യശുദ്ധി നല്ലത് തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. സമ്പദ്‌വ്യവസ്ഥയെ നന്നായി മുന്നോട്ട് നയിക്കുക തന്നെയാണ് ലക്ഷ്യം. എന്നാല്‍ അതിനുള്ള രൂപരേഖയായില്ല ബജറ്റ്.

മല്ലികാര്‍ജുന ഖാര്‍ഗേ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ കോര്‍പറേറ്റ് ശക്തികള്‍ക്കും വ്യവസായികള്‍ക്കുമുള്ള പാര്‍ട്ടിയുടെ പ്രത്യുപകാരമാണ് ബജറ്റ്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതല്ല. നിറയെ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റില്‍.

ചന്ദ്രബാബു നായിഡു
പൂര്‍ണമായും അതൃപ്തിപ്പെടുത്തുന്നതാണ് ബജറ്റ്. ആന്ധ്രാ പ്രദേശിന് ഒന്നും നല്‍കിയില്ല. സംസ്ഥാനം വിഭജിക്കുമ്പോള്‍ വാഗ്ദാനം ചെയ്ത പ്രത്യേക പദവിയെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഒരു സ്ഥാപനം പോലും നല്‍കിയില്ല.