മുതിര്‍ന്ന പൗരന്മാര്‍ക്ക് വാജ്പയിയുടെ പേരില്‍ പെന്‍ഷന്‍ പദ്ധതി

Posted on: March 1, 2015 12:41 am | Last updated: March 1, 2015 at 12:57 am

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരില്‍ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. ബജറ്റില്‍ പ്രഖ്യാപിച്ച അടല്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഇതിന്റെ അന്‍പത് ശതമാനം പ്രീമിയം സര്‍ക്കാറാണ് അടക്കുക. ഇന്‍ഷ്വറന്‍സ് സാര്‍വത്രികമാക്കുന്നതിനായി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന പേരില്‍ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുമായി ബന്ധിപ്പിക്കും.
ഇതുപ്രകാരം 12 രൂപയായിരിക്കും വാര്‍ഷിക പ്രീമിയം. ഇന്‍ഷ്വറന്‍സ് കവറേജ് രണ്ട് ലക്ഷം രൂപയായിരിക്കും. ദാരിദ്ര രേഖക്കു താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി ആരോഗ്യ പദ്ധതിയും ക്ഷേമനിധിയും നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.