ഫേസ്ബുക്കില്‍ നിന്ദാ പോസ്റ്റ്; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: March 1, 2015 12:35 am | Last updated: March 1, 2015 at 12:35 am

facebookനൈപ്യോദവ്: രാഷ്ട്ര നേതാവിനെയും ചരിത്ര യുദ്ധത്തെയും നിന്ദിക്കുന്ന ആക്ഷേപ സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മ്യാന്മര്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. 1950 ലെ എമര്‍ജന്‍സി പ്രൊവിഷന്‍ നിയമം ലംഘിച്ചതിനാണ് ഒങ്ങ് നെയ് മ്യോ അറസ്റ്റിലായത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
1971 ല്‍ സൈന്യവും കമ്മ്യൂണിസ്റ്റ് പോരാളികളും തമ്മിലുള്ള പോരാട്ടത്തെ കളിയാക്കുതോടൊപ്പം ഇത് മുന്‍ സൈനിക കമാന്‍ഡറും 2011 മാര്‍ച്ച് വരെ മ്യാന്മര്‍ പ്രധാനമന്ത്രിയുമായിരുന്ന തെയ്ന്‍ സെയ്‌ന്റെ സൃഷ്ടി ആയിരുന്നുവെന്നും കാണിക്കുന്ന തരത്തിലായിരുന്നു നെയ് മ്യോയുടെ പോസ്റ്റ്. സര്‍ക്കാര്‍ പലപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തകരെയും വിമതരെയും ഉപദ്രവിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന നിയമമാണ് 1950 ലെ എമര്‍ജന്‍സി പ്രൊവിഷന്‍ ആക്റ്റ്.
കുറഞ്ഞത് ഒന്‍പത് പത്രപ്രവര്‍ത്തകരും വ്യത്യസ്ത പ്രസാധകരും നിരവധി മാധ്യമ ഉടമകളും രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവിനു വിധിക്കപ്പെട്ടു മ്യാന്‍മര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.