Connect with us

International

അമേരിക്കക്കെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ വടക്കന്‍ കൊറിയ

Published

|

Last Updated

സിയോള്‍: അമേരിക്കയോട് യുദ്ധത്തിന് തയ്യാറകാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോംഗ് ഉന്‍.
വടക്കന്‍ കൊറിയയുടെ സമീപത്ത് അമേരിക്കയും, തെക്കന്‍ കൊറിയയും സംയുക്തമായി സൈനിക പരിശീലനം നടത്തുന്നുതാണ് വടക്കന്‍ കൊറിയയെ പ്രകോപിച്ചത്.
ഈ സാഹചര്യത്തില്‍ അമേരിക്കയോട് ശക്തമായ യുദ്ധത്തിന് കൊറിയന്‍ സൈന്യം സന്നദ്ധരായിട്ടുണ്ടെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. യു എസും ദക്ഷിണ കൊറിയയും സംയുക്തമായുള്ള സൈന്യക നീക്കം നിയമ വിരുദ്ധമാണെന്ന് വടക്കന്‍ കൊറിയ ആരോപിച്ചു. അമേരിക്കന്‍ സൈന്യത്തിന് ശക്തമായ മുന്നറിയിപ്പും നല്‍കിട്ടുണ്ട്.
തെക്കന്‍ കൊറിയയും അമേരിക്കയും തമ്മില്‍ സൈനിക അഭ്യാസം എട്ടാഴ്ച നീണ്ടുനില്‍ക്കും. വ്യോമയാനവും നാവിക പരിശീലനവും ഇതില്‍ ഉള്‍പ്പെടും. 2,00000 കൊറിയക്കാരും 3,700 യു എസ് സൈന്യകരും സംയുക്തമായുള്ള സൈനിക പരിശീലനം നാളെയാണ് ആരംഭിക്കുന്നത്.

Latest