Connect with us

International

ഈജിപ്തില്‍ നാല് ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് വധശിക്ഷ

Published

|

Last Updated

കൈറോ: നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ നാല് പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ഇതിനു പുറമേ പതിനാല് പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളില്‍ പ്രധാനിയായ മുഹമ്മദ് ബദീഅ,് അദ്ദേഹത്തിന്റെ പ്രതിനിധി ഖൈറത്ത് അല്‍ ശാത്തര്‍, മുന്‍ പാര്‍ലിമെന്റംഗം മുഹമ്മദ് അല്‍ ബെല്‍താഗി, പാര്‍ട്ടി നേതാവ് സാദ് അല്‍ കതാനി, സഹായി എസ്സാം അല്‍ ഇറിയാന്‍ തുടങ്ങിയവര്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ പ്രധാനികളാണ്. കൊലപാതകം, കൊലപാതകത്തിന് പ്രേരിപ്പിക്കല്‍, വധശ്രമം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി മുഴുവന്‍ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്തിയത്. കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്.

Latest