Connect with us

International

എയര്‍ ഏഷ്യ: തിരച്ചില്‍ അവസാനിപ്പിച്ചു

Published

|

Last Updated

ജക്കാര്‍ത്ത : തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കും മൃതദേഹങ്ങള്‍ക്കുമായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ സുരബായ നഗരത്തില്‍നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ ഡിസംബര്‍ 28നാണ് എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്ന് വീണത്. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 162 പേരും മരിച്ചു. ഇതുവരെ 103 പേരുടെ മ്യതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ മ്യതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ ബന്ധുക്കളുമായി ആലോചിച്ചാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.