സുന്നികള്‍ക്കെതിരെ കൈയേറ്റം തുടര്‍ന്നാല്‍ ജനാധിപത്യ ശക്തികള്‍ സംരക്ഷണം നല്‍കും: എളമരം കരീം

Posted on: February 28, 2015 10:01 pm | Last updated: March 1, 2015 at 12:23 pm

താജുല്‍ ഉലമാനഗര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും കൈയേറ്റവും നടക്കുകയാണെന്നും ഇത് ഇനിയും തുടര്‍ന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ സംരക്ഷണം നല്‍കുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം എം എല്‍ എ. ഭരണകൂടവും സര്‍ക്കാറുകളും എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കും നീതി നടപ്പാക്കുകയാണ് വേണ്ടത്. മഹല്ലുകളില്‍ പ്രശ്‌നം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് നിവേദനം നല്‍കുന്നവര്‍ മണ്ണാര്‍ക്കാട് കല്ലാന്‍കുഴി ഇരട്ട കൊലപാതക കേസിലെ പ്രതികളെ പിടിക്കണമെന്ന് കൂടി ആവശ്യപ്പെടണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.