Connect with us

National

വയോജനങ്ങളുടെ ക്ഷേമം പരിഗണിച്ച ബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: വയോജനങ്ങളുടെ ക്ഷേമം ഉള്‍പ്പെടുത്തിയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദാരിദ്ര രേഖയ്ക്കുതാഴെയുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ആദര സൂചകമായി “അടല്‍ പെന്‍ഷന്‍ യോജന” എന്ന പേരിലാണ് വയോജനങ്ങള്‍ക്കായുള്ള പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അടല്‍ യോജനയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടക്കും. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്കുള്ള നികുതി ഇളവ് 30,000ത്തില്‍ നിന്ന് 80,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.