Connect with us

National

കള്ളപ്പണ നിക്ഷേപത്തിന് പത്ത് വര്‍ഷം കഠിന തടവ്

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണ നിക്ഷേപം പിടിക്കപ്പെട്ടാല്‍ ഇനി പത്ത് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച സമ്പൂര്‍ണ്ണ പൊതുബജറ്റില്‍ കള്ളപ്പണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്നും വ്യക്തമാക്കി. കള്ളപ്പണത്തിന് 300 ശതമാനം വരെ പിഴയും ഈടാക്കും.

ബിനാമി ഇടപാടുകള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും തീരുമാനമായി.