Connect with us

Kozhikode

വീടുകളില്‍ ചെന്ന് ഫോട്ടോ എടുക്കാന്‍ മൊബൈല്‍ യൂനിറ്റ് ആരംഭിക്കും: കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: റേഷന്‍ കാര്‍ഡ് പുതുക്കലിനുള്ള ഫോട്ടോ ക്യാമ്പില്‍ പ്രായാധിക്യം, ശയ്യാവലംബം എന്നിവമൂലം എത്തിച്ചേരാന്‍ കഴിയാത്തവരുടെ ഫോട്ടോ വീടുകളില്‍ ചെന്ന് എടുക്കുന്നതിനായി അടുത്ത മാസം മൂന്ന് മുതല്‍ മൊബൈല്‍ ഫോട്ടോ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. ക്യാമ്പിലെത്താന്‍ കഴിയാത്തവരുടെ കുടുംബാംഗങ്ങള്‍ മൊബൈല്‍ ഫോട്ടോ യൂനിറ്റ് സേവനത്തിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം. ദേശീയ ഭക്ഷ്യസുരക്ഷാനിയമം- 2013 സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 19ന് ജില്ലയില്‍ ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഫോട്ടോ ക്യാമ്പുകളുടെ ആദ്യഘട്ടം അടുത്ത മാസം 29ന് അവസാനിക്കും. ആദ്യഘട്ട ഫോട്ടോ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇതിന്റെ തീയതി പിന്നീട് അറിയിക്കും.