Connect with us

Eranakulam

കമിതാക്കളുടെ വിവാഹം ഹൈക്കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

കൊച്ചി: മിശ്രവിവാഹത്തിന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമിതാക്കളുടെ വിവാഹം ഹൈക്കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക സബ്രജിസ്ട്രാര്‍ കൊച്ചിയില്‍ യുവതിയെ പാര്‍പ്പിച്ചിരുന്ന വനിതാ ഹോസ്റ്റലിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
കാസര്‍ക്കോട് സ്വദേശികളായ അശ്വനി(19), തന്‍വീര്‍(22) എന്നിവരുടെ വിവാഹമാണ് എസ് എന്‍ വി സദനം ഹോസ്റ്റലില്‍ ഈ മാസം 25ന് രജിസ്റ്റര്‍ ചെയ്തത്.

Latest