Connect with us

National

ധന്‍ വാപസി

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ ശക്തമായി പിന്തുണച്ച കോര്‍പറേറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും അടിസ്ഥാന വിഭാഗങ്ങളെ തലോടിയും എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ഇടത്തരക്കാരും ശമ്പളക്കാരും പ്രതീക്ഷിച്ചിരുന്ന ആദായ നികുതി ഘടനാ പരിഷ്‌കരണത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് തയ്യാറാകുന്നില്ല. വളര്‍ച്ചക്ക് തിരികൊളുത്തുന്നതെന്ന് മോദിയടക്കമുള്ളവര്‍ വിലയിരുത്തുമ്പോള്‍ തിരിച്ചു കൊടുക്കല്‍ (ധന്‍ വാപസി) മാത്രമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

 

cartoon budget 2015  new file

പ്രധാന നിര്‍ദേശങ്ങള്‍:
* എല്ലാവര്‍ക്കും വീട്
2022 ഓടെ എല്ലാവര്‍ക്കും വീട്. ഗ്രാമീണ മേഖലകളില്‍ രണ്ട് കോടി വീടുകളും നഗര മേഖലകളില്‍ നാല് കോടി വീടുകളും നിര്‍മിക്കും
§ സ്വത്ത് നികുതി ഇല്ലാതാക്കി
§ ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് രണ്ട് ശതമാനം സര്‍ച്ചാര്‍ജ്
§ 22 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു
§ വാണിജ്യ വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ ഇരുപത് ശതമാനമാക്കി ഉയര്‍ത്തി
§ സേവനനികുതി നിരക്കും വിദ്യാഭ്യാസ സെസ്സും പതിനാല് ശതമാനമാക്കി
§ നികുതി വെട്ടിപ്പ് തടയാന്‍ പിഴ മുന്നൂറ്
ശതമാനമാക്കി ഉയര്‍ത്തും
§ കള്ളപ്പണം സൂക്ഷിച്ചാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷക്ക് നിയമം കൊണ്ടുവരും
§ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം
§ 2016 ഏപ്രില്‍ ഒന്ന് മുതല്‍ ചരക്ക്
സേവന നികുതി
§ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെയെത്തിക്കുക ലക്ഷ്യം
§ നിര്‍ഭയ ഫണ്ട് രണ്ടായിരം കോടിയാക്കി
§ 150 രാജ്യങ്ങളില്‍ കൂടി വിസ ഓണ്‍
അറൈവല്‍
§ അശോകചക്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ ഇറക്കും
§ ഗംഗാ ശുചീകരണത്തിന് 2,037 കോടി
§ ജന്‍ധന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക്
§ 2022 ഓടെ ഒരു കുടുംബത്തിലെ
ഒരാള്‍ക്ക് ജോലി
§ 2020 ഓടെ ഇരുപതിനായിരം ഗ്രാമങ്ങളില്‍ കൂടി വൈദ്യുതി
§ നിശ്ചിത ശമ്പളപരിധിയിലുള്ളവര്‍ക്ക് പി എഫില്‍ തൊഴിലാളി വിഹിതം
നിര്‍ബന്ധമില്ല
അടിസ്ഥാനസൗകര്യം
§ അടിസ്ഥാനസൗകര്യ മേഖലക്ക് എഴുപതിനായിരം കോടി
§ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിക്കും
§ നാലായിരം മെഗാവാട്ട് ഉത്പാദനശേഷിയുള്ള അഞ്ച് പവര്‍പ്ലാന്റുകള്‍ നിര്‍മിക്കും
§ കൂടംകുളം ആണവനിലയത്തിലെ രണ്ടാമത്തെ യൂനിറ്റ് കമ്മീഷന്‍ ചെയ്യും
§ റെയില്‍, റോഡ്, ജലവിതരണ പദ്ധതികള്‍ക്ക് നികുതിരഹിത ബോണ്ട്
§ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ
വികസനത്തിന് 25,000 കോടി
§ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് 5,300 കോടി
§ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം അമ്പതിനായിരം ശൗചാലയങ്ങള്‍
§ ലക്ഷ്യം ആറ് കോടി ശൗച്യാലയങ്ങള്‍ നിര്‍മിക്കുക
വിദ്യാഭ്യാസം
§ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
§ ആറ് സംസ്ഥാനങ്ങളില്‍ എയിംസ്
§ കര്‍ണാടകക്ക് ഐ ഐ ടി
§ ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് ഐ ഐ ടിയായി ഉയര്‍ത്തും
§ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും അര്‍ഹര്‍ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ അതോറിറ്റി
§ എണ്‍പതിനായിരം സെക്കന്‍ഡറി സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തും
ക്ഷേമ പദ്ധതികള്‍
§ പട്ടികജാതി, വര്‍ഗ വിഭാഗങ്ങളിലെ ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബേങ്ക്
§ എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക സഹായം
§ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരും. അയ്യായിരം കോടി അനുവദിച്ചു.
§ പ്രോവിഡന്റ് ഫണ്ടിലെ ഉടമസ്ഥരില്ലാത്ത ഒമ്പതിനായിരം കോടി
കാര്‍ഷിക മേഖല
§ കാര്‍ഷിക മേഖലക്ക് 8.5 ലക്ഷം കോടി
§ ദേശീയ കാര്‍ഷിക വിപണി രൂപവത്കരിക്കും
§ ജൈവകൃഷി പ്രോത്സാഹിപ്പിക്കും

---- facebook comment plugin here -----

Latest