Connect with us

Kerala

ആര്‍ എസ് സി മഖ്ദൂം അവാര്‍ഡ് കാന്തപുരത്തിന്‌

Published

|

Last Updated

കോട്ടക്കല്‍: എസ് എസ് എഫ് ഗള്‍ഫ് ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് മഖ്ദൂം അവാര്‍ഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. കേരള മുസ്‌ലിം നവോഥാനത്തിന്റെ തുടക്കക്കാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരിലുള്ള അവാര്‍ഡ് മതരംഗത്തെ പ്രമുഖ വ്യക്തികള്‍ക്കാണ് നല്‍കുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടില്‍ കേരള മുസ്‌ലിം ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നേതാവ് എന്ന നിലയിലാണ് കാന്തപുരത്തിന് മഖ്ദൂം അവാര്‍ഡ് സമ്മാനിക്കന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സമുച്ചയങ്ങള്‍, പൊതുജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍, രണ്ടായിരത്തിലേറെ മസ്ജിദുകള്‍, ആയിരക്കണക്കിന് മദ്‌റസകള്‍, എന്നിവയിലൂടെ രാജ്യത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് കാന്തപുരത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. സംഘടന, പ്രഭാഷണം, എഴുത്ത് എന്നിങ്ങനെ പ്രബോധനത്തിന്റെ വിവിധ മാര്‍ഗങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോഗവത്കരിച്ച പണ്ഡിത പ്രതിഭക്കുള്ള പ്രവാസി സമൂഹത്തിന്റെ ആദരമായിട്ടാണ് മഖ്ദൂം അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും, ഫലകവും അടങ്ങിയ അവാര്‍ഡ് കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നാളെ നടക്കുന്ന എസ്. വൈ. എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന വേദിയില്‍ സമ്മാനിക്കും.

 

---- facebook comment plugin here -----

Latest