Connect with us

National

വിദേശത്ത് 6443 ഇന്ത്യന്‍ തടവുകാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ കുറ്റങ്ങള്‍ക്ക് 6,443 ഇന്ത്യക്കാര്‍ 71 രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതായി ലോക്‌സഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 54 യുദ്ധത്തടവുകാരടക്കം കാണാതായ 74 സൈനിക ഉദ്യോഗസ്ഥര്‍ 1971 മുതല്‍ പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നതായും ചോദ്യോത്തര വേളയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
സഊദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത്-1,534. യു എ ഇ ജയിലുകളില്‍ 833 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. പാക് ജയിലുകളില്‍ കഴിയുന്നവര്‍ 352 ആണ്. ശ്രീലങ്കന്‍ ജയിലുകളില്‍ 73 ഇന്ത്യക്കാരും കഴിയുന്നു. ഇവരെ മോചിപ്പിക്കുന്ന കാര്യം നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഉന്നതതല കൂടിയാലോചനകളിലൂടെയും ഇന്ത്യ പാക്കിസ്ഥാനോട് ഉന്നയിക്കാറുണ്ട്. ഇന്ത്യക്കാരായ യുദ്ധത്തടവുകാര്‍ തങ്ങളുടെ ജയിലുകളില്ലെന്നാണ് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നത്.
ബംഗ്ലാദേശ് 257, ചൈന 117, ഇറ്റലി 145, കുവൈത്ത് 290, നേപ്പാള്‍ 614, ഖത്തര്‍ 96 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാരുടെ എണ്ണം. ബ്രിട്ടനിലെ ജയിലുകളില്‍ 437ഉം അമേരിക്കന്‍ ജയിലുകളില്‍ 291 ഉം ഇന്ത്യക്കാരുണ്ടെന്ന് മന്ത്രി അറിയിച്ചു.