Connect with us

Eranakulam

മലബാര്‍ മേഖലയിലെ എം പിമാരുടെ യോഗം വിളിക്കും

Published

|

Last Updated

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍) നടപ്പാക്കുന്ന എല്‍ എന്‍ ജി പൈപ്പ്‌ലൈന്‍ പദ്ധതി ത്വരിതപ്പെടുത്താന്‍ മലബാര്‍ മേഖലയിലെ എം പിമാരുടെയും ജനപ്രതിനധികളുടെയും സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ക്കാര്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. എറണാകുളത്തിന് വടക്കുള്ള ജില്ലകളിലെ എം എല്‍ എമാരെയാകും യോഗത്തിന് വിളിക്കുക. മുഖ്യമന്ത്രിയോട് സംസാരിച്ച് അനുചിതമായ ദിവസം തീരുമാനിക്കാനും ധാരണയായി. ഗെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ 31 സ്‌റ്റേഷനുകളില്‍ 13എണ്ണത്തിന്റെ സ്ഥലം കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവയും ഉടന്‍ കൈമാറും. കേരളത്തിലെ പൈപ്പ്‌ലൈനുകള്‍ ആരും എടുത്തുകൊണ്ടു പോയിട്ടില്ല. നിലവിലെ കരാര്‍ തീര്‍ന്നതിനാല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് പുതിയ കരാറുകാരെ കണ്ടെത്താനുള്ള തിരക്കിലാണ് ഗയില്‍ അധികൃതര്‍. 500 കിലോമീറ്റര്‍ പൈപ്പ്‌ലൈനാണ് കേരളത്തില്‍ സ്ഥാപിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ പൈപ്പ്‌ലൈനിന് ഇരുപുറവും 30മീറ്റര്‍ വിട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിബന്ധന കേരളത്തില്‍ അഞ്ച് മീറ്റര്‍ ആക്കിയിട്ടുണ്ട്.