Connect with us

Kannur

തൃശൂര്‍ സ്വദേശിനിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മുംബൈയില്‍ പിടിയിലായി

Published

|

Last Updated

കണ്ണൂര്‍: തൃശൂര്‍ സ്വദേശിനിയായ ട്രെയിന്‍ യാത്രക്കാരിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൊള്ളയടിച്ച സംഭവത്തിലെ പ്രതി മുംബൈയില്‍ പിടിയിലായി.
മഹാരാഷ്ട്രയിലെ ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാന്‍ കണ്ണൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി കണ്ണൂര്‍ റെയില്‍വേ പോലീസ് മുംബൈയിലെത്തി. മറ്റൊരു കേസില്‍ മുംബൈ റെയില്‍വേ പോലീസ് പിടികൂടിയ മുംബൈ താനെ സ്വദേശി ലക്ഷ്മി ചന്ദ് വട്ടവാനി (60) ക്ക് ഈ സംഭവത്തിലും ബന്ധമുണ്ടെന്ന് പോലീസിനെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെ (രണ്ട്) പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവുമായി മുംബൈയിലെത്തിയ കണ്ണൂര്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ എസ് ഐ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതി കഴിയുന്ന പൂനെ യേര്‍വാഡ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് കൈമാറി.
പ്രതിയെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയേക്കും. മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന റിട്ട. ഗവ. ജീവനക്കാരി തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലില്ലി റാഫേലിന്റെ ഏഴര പവന്‍ സ്വര്‍ണാഭരങ്ങള്‍ അടങ്ങിയ ബാഗാണ് 2014 നവംബര്‍ 11ന് പുലര്‍ച്ചെ മംഗളൂരു സൂറത്ത്കല്ലിന് സമീപം വെച്ച് കൊള്ളയടിച്ചത്.
കവര്‍ച്ച നടന്ന സ്ഥലം കര്‍ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ യാത്രക്കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു.
എന്നാല്‍ കര്‍ണാടക പോലീസ് ഫയല്‍ തിരിച്ചയച്ചതിനെ തുടര്‍ന്ന് കേസ് ഇവിടെ തന്നെ അന്വേഷിക്കാന്‍ റെയില്‍വേ എസ് പി. വി സി മോഹനന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിസാമിന്റെ റിമാന്‍ഡ് കാലാവധി
മാര്‍ച്ച് 12 വരെ നീട്ടി
കുന്നംകുളം: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 12 വരെ നീട്ടി.
കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അരവിന്ദാക്ഷനാണ് റിമാന്‍ഡ് നീട്ടിയത്.
1.30ഓടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് നിസാമിനെ കോടതിയിലെത്തിച്ചത്. ശാന്തനായി കാണപ്പെട്ട നിസാം ജീപ്പില്‍ നിന്നിറങ്ങിയശേഷം വേഗം കോടതി മുറിയിലേക്ക് കയറി. തുടര്‍ന്ന് പതിനൊന്നുമണിയോടെയാണ് വിധിയുണ്ടായത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിസാമിനെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം കേസില്‍ നിസാമിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പി ഡി ജോസ് നല്‍കിയ ഹരജി കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. നിസാമിന്റെ ഉടമസ്ഥതയിലുളള തിരുനെല്‍വേലിയിലെ 12000 ഏക്കര്‍ പുകയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് താലിബാന്‍ ട്രെയിനിംഗ് ലഭിച്ചിട്ടുണ്ടെന്ന് ജോസഫ് പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് അനിരുദ്ധന്‍ മാര്‍ച്ച് 11 ലേക്ക് മാറ്റി.
കമിതാക്കളുടെ വിവാഹം ഹൈക്കോടതി നിര്‍ദേശ
പ്രകാരം രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മിശ്രവിവാഹത്തിന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമിതാക്കളുടെ വിവാഹം ഹൈക്കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക സബ്രജിസ്ട്രാര്‍ കൊച്ചിയില്‍ യുവതിയെ പാര്‍പ്പിച്ചിരുന്ന വനിതാ ഹോസ്റ്റലിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
കാസര്‍ക്കോട് സ്വദേശികളായ അശ്വനി(19), തന്‍വീര്‍(22) എന്നിവരുടെ വിവാഹമാണ് എസ് എന്‍ വി സദനം ഹോസ്റ്റലില്‍ ഈ മാസം 25ന് രജിസ്റ്റര്‍ ചെയ്തത്.