Connect with us

Ongoing News

വിദേശ പ്രതിനിധികള്‍ക്കായി കരിപ്പൂരില്‍ കൗണ്ടര്‍ തുറന്നു

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കൗണ്ടര്‍ തുറന്നു. സമ്മേളനത്തിലെ സ്ഥിരം പ്രതിനിധികളും ഐ സി എഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമായ ആദ്യസംഘം ഇന്നലെ കരിപ്പൂരില്‍ വിമാനമിറങ്ങി. യു എ ഇ, സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ ഇന്ന് രാവിലെ മുതല്‍ വിവിധ വിമാനങ്ങളിലായി കരിപ്പൂരിലെത്തും. വിദേശത്ത് നിന്നെത്തുന്ന പ്രതിനിധികള്‍ 9847436519,9048937861, 70257332 #െ43,9895157813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.