Connect with us

International

വെടിനിര്‍ത്തല്‍ കരാര്‍: ഉക്രൈന്‍ ആയുധങ്ങള്‍ പിന്‍വലിച്ചു തുടങ്ങി

Published

|

Last Updated

കീവ്: റഷ്യന്‍ അനുകൂല വിമതരുമായി ഒപ്പ് വെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ യുദ്ധമുന്നണിയില്‍നിന്നും ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ പിന്‍വലിച്ചു തുടങ്ങി.
സര്‍ക്കാറിന്റെ ശക്തികേന്ദ്രമായ ആത്മിവസ്‌കിലെ യുദ്ധ മുന്നണിയില്‍നിന്നും പിന്‍വലിച്ച തോക്കുകള്‍ സൈന്യം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു മുമ്പ് പിന്‍വലിച്ച തോക്കുകളുമായി 40ഓളം വാഹനങ്ങള്‍ വരുന്നത് കണ്ടുവെന്ന് റോയിട്ടറിന്റെ റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു.
അതേസമയം, ആയുധങ്ങള്‍ പിന്‍വലിക്കല്‍ നടപടി പുനഃപരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള വലിയൊരു ഭാഗം താഴ്‌വരകളില്‍ വിമത ആക്രമണം നടക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ആയുധം പിന്‍വലിക്കല്‍ പദ്ധതി.

Latest