കോഴിക്കോട്: കോഴിക്കോടും,എറണാംകുളത്തും ആകാശത്ത തീഗോളം കണ്ടതായി നാട്ടുകാര്‍. പ്രതിഭാസം എറണാംകുളം ജില്ലയിലെ പറവൂര്‍,കോലഞ്ചേരി,പാലാരിവട്ടം, ഫോര്‍ട്‌കൊച്ചി, മട്ടാഞ്ചേരി, കോഴിക്കോട് പാവങ്ങാടും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട് പാവങ്ങാട് തീഗോളം ആകാശത്ത് നിന്ന് താഴേക്ക് പോകുന്നതായി കണ്ടെന്ന് പാവങ്ങാട് സ്വദേശി ശാഹിദ് എരഞ്ഞിക്കല്‍ പറഞ്ഞു. മൂന്ന സെക്കന്റോളം ദൃശ്യം കണ്ടുവെന്നും ശാഹിദ് പറഞ്ഞു.
എറണാകുളം, കൂത്താട്ടുകുളം, തുറവൂരിലും വലമ്പൂരിലും തൃശൂര്‍, കോഴിക്കോട് നരിപ്പറ്റ എന്നിവിടങ്ങളിലും ഇവ കണ്ടതായി പറയുന്നു. ഛിന്ന ഗ്രഹങ്ങളാണ് കണ്ടെത്തിയതതെന്ന് സംശയങ്ങളുണ്ട്.