Connect with us

Ongoing News

ആധുനികതയോട് സംവദിക്കാന്‍ പുത്തന്‍ചിന്തകള്‍ക്കാവില്ല: പൊന്മള

Published

|

Last Updated

താജുല്‍ഉലമാ നഗര്‍: ആധുനികതയോട് സംവദിക്കാന്‍ പുത്തന്‍ വാദികള്‍ക്ക് ആവില്ലെന്ന് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍. അസ്വിറാത്തുല്‍ മുസ്വതഖീം സെഷനിലെ ഇമാം ശാഫിഈ യെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

മദ്ഹബ് സ്വീകരിക്കാന്‍ പുത്തന്‍ വാദികള്‍ തയ്യാറാകാത്തതാണ് കാരണം. ആധുനിക കാലത്തെ മുഴുവിഷയങ്ങളും ധീര്‍ഘ വീക്ഷണത്തോടെ ഇമാം ശാഫി പറഞ്ഞു വെക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രം ആലോജിക്കുന്നതിന് മുമ്പായിരുന്നു ഇമാം ശാഫിയുടെ കാലേക്കുട്ടിയുളള വീക്ഷണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിപിഴച്ച ചിന്തകള്‍ തലഉയര്‍ത്തിയപ്പോഴെല്ലാം അതിനെതിരെ പണ്ഡിതര്‍ രംഗത്ത് വന്നതാണ് മുസ്്‌ലിം സമൂഹത്തിന്റെ ചരിത്രമെന്ന് എ പി മുഹമ്മദ് മുസ്്‌ലിയാര്‍ പറഞ്ഞു. ഇമാം അബുല്‍ ഹസനുല്‍ അശ്അരി എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം മുഅ്തലിസലി വിഭാഗത്തിന്റെ വിശ്വാസത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഇമാമിന്റെ ഇടപെടല്‍ കാരണം യഥാര്‍ഥ വിശ്വാസം സമൂഹത്തില്‍ നിലനിര്‍ത്താനായി. ഏറ്റവും വലിയസംവാദവും ഖണ്ഠനങ്ങളും ഈ രംഗത്ത് അദ്ദേഹം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇസ്സുദ്ധീന്‍ സഖാഫി കൊല്ലം കീനോട്ട് അവതരിപ്പിച്ചു. ഇബ്രാഹീം മുസ്ലിയാര്‍ ബേക്കല്‍, കെ എസ് മുഹമ്മദ് സഖാഫി പ്രസംഗിച്ചു.

Latest