Connect with us

Gulf

തൊഴില്‍ പീഡനം: യുവതിക്ക് നിയമ സഹായം

Published

|

Last Updated

ഷാര്‍ജ: സൗജന്യ നിയമസഹായം കണ്ണൂര്‍ സ്വദേശിനിക്ക് തുണയായി. കണ്ണൂര്‍ മൊറാഴ സ്വദേശിനി ഹേമലത സദാനന്ദനാണ് നാട്ടിലേക്ക് മടങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പ് ആണ് സംഗീത അദ്ധ്യാപികയായി, എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മ്യൂസിക് സെന്ററില്‍ ജോലിക്ക് കയറിയത്.
ജോലിയില്‍ പ്രവേശിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ഉടമസ്ഥന്‍ ഈ സ്ഥാപനം ഏറ്റെടുത്തത്. ശമ്പളം കൃത്യമായി നല്‍കിയിരുന്നില്ല. വിസ കാലവധി കഴിഞ്ഞ് വിസറദ്ദാക്കാന്‍ ആവശ്യപ്പെട്ടങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് വീസ പുതുക്കാതെ എട്ട് മാസത്തോളം ജോലി ചെയ്യിപ്പിച്ചു. വിസ റദ്ദാക്കി നാട്ടില്‍ അയക്കാന്‍ ആവിശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഹേമലത തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ വന്ന പ്ലവിന്‍ ആനുകുല്യങ്ങള്‍ നല്‍കുകയും വിസ റദ്ദാക്കിനല്‍കാമെന്ന് ഉറപ്പും നല്‍കി. ഇതു വിശ്വസിച്ച ഹേമലതയെ വീണ്ടും മാസങ്ങളോളം കബളിപ്പിച്ചു.
ഈ അവസരത്തിലാണ് പത്രത്തിലൂടെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്തെകുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ അഡ്വ. കെ എസ് അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, അഡ്വ. രശ്മി ആര്‍ മുരളി അഡ്വ. ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ലേബര്‍ കാര്‍ഡ് റദ്ദാക്കുന്നതിന് വേണ്ടസഹായങ്ങള്‍ ഒരുക്കിയത്. ഒരുവര്‍ഷത്തോളം കാലാവധി അവസാനിച്ച നിയമപരമായി തന്നെ റദ്ദാക്കി കൊടുക്കാമെന്ന് കമ്പനിയുടെ ഭാഗത്ത് നിന്നു ഉറപ്പ് ലഭിച്ചിട്ടുണ്ട്.
തൊഴിലുടമകളും തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രമ്യമായി പരിഹാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴില്‍ മന്ത്രാലയത്തെ എത്രയുംപെട്ടന്ന് സമീപിക്കുന്നത് നല്ലതായിരിക്കുമെന്ന് നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.

Latest