Connect with us

Gulf

ഉയരത്തിലേക്ക് കൈനീട്ടാനും റോബോട്ടുകള്‍

Published

|

Last Updated

അബുദാബി: ഉയരത്തിലേക്ക് കൈനീട്ടാനും നും ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും ഐ റോബോട്ടുകള്‍. പുതിയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത 710 എന്ന റോബോട്ടുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. പ്രതിരോധ പ്രദര്‍ശനത്തില്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് പുതിയ തരം റോബോട്ടിനെ പരിചയപ്പെടുത്തിയത്.
ജി പി ആര്‍ എസും ക്യാമറയും ഘടിപ്പിച്ച ഇവ റിമോട്ടില്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. ദൂരെ നിന്നും 150 കിലോ തൂക്കം വരുന്ന വസ്തുക്കള്‍ അനായാസം എടുത്ത് കൊണ്ടുവരികയും ചെയ്യും. പ്രവര്‍ത്തികള്‍ മുഴുവനും ജി പി ആര്‍ എസ് വഴി ക്രമീകരിച്ചിരിക്കുകയാണ്. യുദ്ധ മേഖലയില്‍ വിജനമായ പ്രദേശത്ത് ബോംബുകള്‍ കണ്ടെത്തുന്നതിനും 11 അടിവരെ ഉയരമുള്ള പ്രദേശത്ത് പരിശോധനക്കും ഇത് ഉപയോഗിക്കാം.
റോബോര്‍ട്ടുകള്‍ 110, 310, 510 എന്നീ നമ്പറുകളിലാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥവും നൂതനവുമാണ് 710.
മലമുകളിലും നിരപ്പായ സ്ഥലങ്ങളിലും ഒരു പോലെ സഞ്ചരിക്കുന്ന വിധത്തിലാണ് 710 നിര്‍മിച്ചിട്ടുള്ളത്.
ആറ് ലക്ഷം ഡോളറിന് മുകളിലാണ് വില. മുമ്പ് ചെറിയ റോബോട്ടുകള്‍ സ്വന്തമാക്കിയിരുന്ന യു എ ഇ ആംഡ് ഫോഴ്‌സും അബുദാബി പോലീസും 710നും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ഏജന്‍സിയായ ട്രസ്റ്റ് ഗ്രൂപ്പ് പ്രതിനിധി ഷിഹാബ് വ്യക്തമാക്കി.