Connect with us

Gulf

കഴിഞ്ഞ വര്‍ഷം ഇത്തിസലാത്തിന് വന്‍ലാഭം

Published

|

Last Updated

ദുബൈ: 2014ല്‍ ഇത്തിസലാത്തിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധനവുണ്ടെന്ന് ചെയര്‍മാന്‍ ഈസാ അല്‍ സുവൈദിയും സി ഇ ഒ അഹ്മദ് ജുല്‍ഫാറും അറിയിച്ചു.
4,880 കോടി ദിര്‍ഹമിന്റെ വരുമാനമാണ് ഇത്തിസലാത്ത് നേടിയത്. ഇതില്‍ 890 കോടി ലാഭമുണ്ട്. ഇത് നാഴികക്കല്ലാണ്. ഇത്തിസലാത്തിന് ഇപ്പോള്‍ 16.9 കോടി വരിക്കാരുണ്ട്.
കഴിഞ്ഞ വര്‍ഷം 2.1 കോടി വര്‍ധിച്ചു. രാജ്യാന്തര തലത്തില്‍ നിരവധി കമ്പനികളുമായി ധാരണയിലെത്തി. പാക്കിസ്ഥാനില്‍ ത്രീ ജി സേവനം ഇത്തിസലാത്താണ് തുടങ്ങിയത്.
യു എ ഇയില്‍ ജൈറ്റെക്‌സില്‍ ഫൈവ് ജി സേവനം അവതരിപ്പിച്ചുവെന്നും ഇരുവരും അറിയിച്ചു.