Connect with us

Kerala

പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published

|

Last Updated

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു പരോക്ഷ വിമര്‍ശനം. പിണറായിയുടെ പേരു പറയാതെയാണു വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സിപിഎം നേതാവിന്റെ മോശമായ പദപ്രയോഗം വോട്ടുകളെ ബാധിച്ചുവെന്നും ആലപ്പുഴ, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇതു കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍ഡിഎഫില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. നേതാവും അനുയായിയും എന്ന മനോഭാവം സിപിഎം ഉപേക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest