Connect with us

Ongoing News

സമ്പൂര്‍ണ വ്യക്തിത്വത്തിന് വിജ്ഞാനവും സ്‌നേഹവും ആവശ്യം: സയ്യിദ് അശ്‌റഫി

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: വിജ്ഞാനവും സ്‌നേഹവും ഒരു പോലെ ഉണ്ടെങ്കിലേ ഒരു വ്യക്തി സമ്പൂര്‍ണനാകുകയുള്ളൂ. ആള്‍ ഇന്ത്യ ഉലമ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അശ്‌റഫ് അശ്‌റഫി പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയം ശുദ്ധീകരിക്കപ്പെട്ടാല്‍ മാത്രമേ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ സാധിക്കുകയുള്ളൂ. മനസ്സില്‍ സ്‌നേഹമുണ്ടെങ്കില്‍ ജനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകും. ജനമനസ്സുകളില്‍ അറിവും സ്‌നേഹവും വളര്‍ത്തുന്നതിന് കാന്തപുരത്തിന്റെ സംഭാവന വളരെ വലുതാണെന്നും അശ്‌റഫ് അശ്‌റഫി വ്യക്തമാക്കി.

കേരളത്തിലെ എസ് വൈ എസിന്റെ പ്രവര്‍ത്തന മോഡല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. അതിന് അഖിലേന്ത്യാ പണ്ഡിത സഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.