Connect with us

Kerala

എസ് വൈ എസിന്റെ സംഘടനാ ശക്തി ബോധ്യപ്പെട്ടത്: മുഖ്യമന്ത്രി

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസിന്റെ അച്ചടക്കവും പ്രവര്‍ത്തനങ്ങളും മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എസ് വൈ എസിന്റെ സംഘടനാ ശേഷി തനിക്ക് പലപ്പോഴും ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന നഗരി സന്ദര്‍ശിച്ച ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടതേ്. മതസൗഹാര്‍ദത്തിലും സാഹോദര്യത്തിലും അധിഷ്ടിതമായ വ്യവസ്ഥിതിയാണ് രാജ്യത്തിന്റെ അടിത്തറ. എന്നാല്‍ ചില ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ എല്ലാവരും ഒന്നിച്ച് നിന്ന് എതിര്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്ക് വളരാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.