പാലക്കാട് ഡിവിഷന്‍ വികസനത്തിന് 233.8 കോടി

Posted on: February 27, 2015 10:17 am | Last updated: February 27, 2015 at 10:17 am

railway-budget-2015പാലക്കാട്: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പാലക്കാട് ഡിവിഷന്‍ വികസനത്തിന് 238.8 കോടി അനുവദിച്ചു. ഇതില്‍ 100 കോടി ഗേജ് മാറ്റത്തിനാണ്.
പാത ഇരട്ടിപ്പിക്കലിന് 84.2 കോടിയും വൈദ്യുതീകരണത്തിന് 50 കോടിയുമാണ് നീക്കിവെച്ചത്.ദിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് ജംഗ്ഷന്‍ പാത, പൊള്ളാച്ചി-കോയമ്പത്തൂര്‍ പാത എന്നിവയുടെ ഗേജ് മാറ്റത്തിനാണ് 100 കോടി. ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണത്തിന് 50 കോടിയും മംഗലാപുരം-പനമ്പൂര്‍ പാത ഇരട്ടിപ്പിക്കലിന് 80 കോടിയുമാണ് അനുവദിച്ചത്.
കോഴിക്കോട്-മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്ക് 4.2 കോടി നീക്കി വെച്ചു. വെസ്റ്റ്ഹില്‍ സ്‌റ്റേഷനില്‍ ഗുഡ്‌സ് ലൈന്‍ നിര്‍മ്മിക്കാന്‍ 2.5 കോടിയും നിലമ്പൂര്‍റോഡ് സ്‌റ്റേഷനില്‍ ചരക്ക് നീക്കത്തിനുള്ള സൗകര്യമൊരുക്കാന്‍ 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പാലക്കാട് വിവിധോദ്ദേശ്യ പരിശീലന കേന്ദ്രത്തിന് 44 ലക്ഷം നീക്കിവെച്ചു ഷൊര്‍ണൂര്‍-മംഗലാപുരം പാതയിലെ ലെവല്‍ ക്രോസുകളില്‍ സുരക്ഷാപരമായ ആശയവിനിമയ സൗകര്യം വര്‍ധിപ്പിക്കുന്നതിന് 90 ലക്ഷമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രാരം’ചെലവുകള്‍ ക്ക് 10 ലക്ഷം അനുവദിച്ചു. സ്വകാര്യമേഖലയില്‍നിന്ന് തുക കണ്ടെത്തണമെന്ന റെയില്‍വേ ബജറ്റിലെ നിര്‍ദേശമാണ് കോച്ച് ഫാക്ടറിക്ക് വിഘാതമായിരിക്കുന്നത്.
സ്വകാര്യ പങ്കാളികളെ കിട്ടാത്തതാണ് കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇനിയും ഇത് തുടരുകയാണെന്നങ്കില്‍ നിര്‍മാണവും വൈകും. 514 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിക്ക് ഈ വര്‍ഷം 144.983 കോടി സ്വകാര്യ സംരംഭകരില്‍ നിന്ന് കണ്ടെത്തണമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ബജറ്റില്‍ വകയിരുത്തിയത് 10 ലക്ഷം മാത്രം. കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തോടെ നടപ്പാക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ്.
പതിനായിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ സാധ്യത ലഭിക്കുന്ന പദ്ധതിയായ കോച്ച് ഫാക്ടറിക്ക് പൊതു സ്വകാര്യ പങ്കാളിത്ത സംരംഭകരെ കിട്ടാത്തതാണ് നിലവിലെ പ്രശ്‌നം.
പങ്കാളിയെ കണ്ടത്തെുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇത്തരമൊരു സാഹച ര്യത്തില്‍ ഇതിനെക്കുറിച്ചുള്ള ആശങ്കക്ക് വിരരാമയിടാതെ പത്ത് ലക്ഷം രൂപമാത്രം വിലയിരുത്തിയത ് കോച്ച് ഫാക്ടി യഥാര്‍ഥ്യമാകുമോ എന്ന് കണ്ടറിയണം.