Connect with us

Palakkad

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കാതെ കിടക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വട്ടമ്പലത്തുള്ള മണ്ണാര്‍ക്കാട് ഫയര്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കാതെ കിടക്കുന്നു.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും കണക്ഷന്‍ കിട്ടാത്തതിനാലാണ് ക്വാര്‍ട്ടേഴ്‌സുകള്‍ ഇതുവരെ തുറക്കാതിരുന്നത്.എന്നാലിപ്പോള്‍, വെള്ളത്തിനുള്ള കണക്ഷന്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ക്വാര്‍ട്ടേഴ്‌സില്‍ വെള്ളമെത്തുംവിധം ഇതിന്റെ പണികളെല്ലം പൂര്‍ത്തിയായി. ഇനി വേണ്ടത് വൈദ്യുതികണക്ഷനാണ്. ഫയര്‍സ്‌റ്റേഷന്‍ ഗേറ്റിന് മുമ്പില്‍ വരെ വൈദ്യുതപോസ്റ്റ് സ്ഥാപിച്ചുകഴിഞ്ഞു.
കുറച്ച് സര്‍വീസ് വയറിന്റെ പ്രശ്‌നം മാത്രമാണ് ഇനിയുള്ളത്.ജീവനക്കാരില്‍ “ൂരി”ാഗംപേരും ഇപ്പോള്‍ ഫയര്‍സ്‌റ്റേഷനോട് ചേര്‍ന്ന വിശ്രമമുറിയിലാണ് കഴിയുന്നത്. ഒരു സ്‌റ്റേഷന്‍ ഓഫീസറും ഒരു അസി. സ്‌റ്റേഷന്‍ ഓഫീസറുമടക്കം 27 ജീവനക്കാരാണ് ഇവിടെയുള്ളത്.
വട്ടമ്പലത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനോട് ചേര്‍ന്ന് 65 ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്ത് കെട്ടിടവി”ാഗമാണ് എല്ലാ സൗകര്യങ്ങളോടുംകൂടിയ ക്വാട്ടേഴ്‌സുകള്‍ നിര്‍മിച്ചത്.
2011 ജനവരി 24നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്റെ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്. 2013 ഫിബ്രവരി 16ന് ഇത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി.
രണ്ട് എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ ഓഫീസര്‍മാര്‍ക്കും ആറ് ബി ടൈപ്പ് ക്വാട്ടേഴ്‌സുകള്‍ ജീവനക്കാര്‍ക്കുമായാണ് നിര്‍മിച്ചിരിക്കുന്നത്. പണി പൂര്‍ത്തീകരിച്ച ഈ ക്വാര്‍ട്ടേഴ്‌സുകള്‍ക്കെല്ലാം കുമരംപുത്തൂര്‍ പഞ്ചായത്തില്‍നിന്ന് കെട്ടിടനമ്പറുകളും ലഭിച്ചിട്ടുണ്ട്.