Connect with us

Wayanad

മദ്യലഹരിയില്‍ കളിത്തോക്കിന്റെ കാഞ്ചിവലിച്ചത് പോലീസിനെ വട്ടംകറക്കി

Published

|

Last Updated

കോയമ്പത്തൂര്‍: സൗരിപാളയം ടാസ്മാക്ക് ബാറില്‍ കൂട്ടുകാരൊന്നിച്ച് മദ്യപിച്ചുകൊണ്ടിരിക്കുമ്പോളുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവ് തോക്കിന്റെ കാഞ്ചി വലിച്ചത് പരിഭ്രാന്തി പരത്തി.
അര്‍ധരാത്രിയായിരുന്നു സംഭവം.രംഗംകണ്ടുനിന്നവര്‍ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു. പോലീസ് പെട്ടെന്ന് ബാറിലെത്തി. തോക്കുചൂണ്ടിയ വിരുതനെ അനുനയിപ്പിച്ച് തോക്ക് വാങ്ങി. പിടിച്ചെടുത്ത് തോക്ക് പരിശോധിച്ചപ്പോഴാണ് കളിത്തോക്കാണെന്നകാര്യം മനസ്സിലായത്. കുട്ടികള്‍ക്കുവേണ്ടി ഓണ്‍ലൈനില്‍ വാങ്ങിച്ചതായിരുന്നു തോക്ക്.
നഗരത്തിലെ ഒരു സ്വകാര്യ കോളേജിന്റെ മാര്‍ക്കറ്റിങ് മാനേജരായ കണ്ണനാണ് (27) നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചത്.
നാല് സുഹൃത്തുക്കളുമായാണ് കണ്ണന്‍ ബാറില്‍ വന്നത്. മദ്യലഹരിയില്‍ സുഹൃത്തുക്കളുമായി കലഹിക്കാന്‍ തുടങ്ങി. തുടര്‍ന്ന്, തോക്കുചൂണ്ടി ഭീഷണിമുഴക്കിയതോടെ പലരും ബാറില്‍നിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു.—
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശിക്ഷാര്‍ഹമായ ശല്യപ്രവര്‍ത്തനം നടത്തിയതിന് പോലീസ് കണ്ണനെ താക്കീതുചെയ്ത് വിട്ടയച്ചു. കമ്യൂണിറ്റി സര്‍വീസ് രജിസ്റ്ററില്‍ പോലീസ് സംഭവം രേഖപ്പെടുത്തി.—