Connect with us

Wayanad

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 188 കേസുകള്‍ തീര്‍പ്പാക്കി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ ബാങ്കുകളുടെ അദാലത്തില്‍ 188 കേസുകള്‍ തീര്‍പ്പാക്കി. കാനറാ,ഇന്ത്യന്‍ ഓവര്‍സീസ് ്, സിന്‍ഡിക്കേറ്റ് ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചാബ് നാഷണല്‍ , കേരള ഗ്രാമീണ ബാങ്കുകള്‍,പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് ,കെ.എസ്.എഫ്.ഇ,മാരുതി ചിറ്റ്‌സ്,ധനശില്‍പ്പി ചിറ്റ്‌സ്,സെന്‍ട്രല്‍ ബാങ്ക്,വ്യാപാരി ചിറ്റ്‌സ് അമ്പലവയല്‍,ജില്ലാ സഹകരണ ബാങ്ക്,സംസ്ഥാന സഹകരണബാങ്ക്,വിജയാ ബാങ്ക്,എസ്ബിടി എന്നീ ബാങ്കുകള്‍ പങ്കെടുത്ത അദാലത്തില്‍ 698 കേസുകള്‍ പരിഗണിച്ചു.വിവിധ കേസുകളിലായി 1.87 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി.
അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍,സബ് ജഡ്ജ് സി.മുജീബ് റഹ്മാന്‍,കല്‍പ്പറ്റ മുന്‍സിഫ് സെല്‍മത്ത് ആര്‍.എം.എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.മാനന്തവാടി താലൂക്കില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.മിഥുന്‍ റോയ്,ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കെ.നൗഷാദലി എന്നിവരും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സബ് ജഡ്ജ് എ.ജി.സതീഷ് കുമാര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റുമാരായ കെ.എസ്.വരുണ്‍,ദേവികാ ലാല്‍ എന്നിവരും കേസുകള്‍ പരിഗണിച്ചു.

Latest