Connect with us

Malappuram

അവാര്‍ഡ് 'മലപ്പുറം മോഡലി'നുള്ള അംഗീകാരം: കലക്ടര്‍

Published

|

Last Updated

മലപ്പുറം: മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് പ്രവര്‍ത്തന മികവിന്റെ “മലപ്പുറം മോഡലി”നുള്ള അംഗീകാരമാണെന്ന് ജില്ലാ കലക്ടര്‍ കെ ബിജു കലക്ടറേറ്റ് സമ്മേളന ഹാളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു കലക്ടര്‍. എറണാകുളം ജില്ലാ കലക്ടര്‍ കെ രാജമാണിക്യം, തൃശൂര്‍ ജില്ലാ കലക്ടര്‍ എം എസ് ജയ എന്നിവര്‍ക്കൊപ്പമാണ് പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് പങ്കിട്ടത്.
സര്‍ക്കാര്‍ ഭരണ സംവിധാനത്തില്‍ സാധാരണക്കാരന്റെ ആദ്യത്തെ ആശ്രയ കേന്ദ്രമാണ് റവന്യൂ വകുപ്പ്. വില്ലേജ്- താലൂക്ക് ഓഫീസുകളിലെല്ലാം സാധാരണക്കാരന് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ദൗത്യം. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ള അംഗീകാരമാണിത്. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് മലപ്പുറത്തിന് അവാര്‍ഡ് ലഭിച്ചത്. ഇത് വ്യക്തിക്കുള്ള അംഗീകാരമല്ലെന്നും വകുപ്പിലെ എല്ലാവരും അവാര്‍ഡിന് അര്‍ഹരാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മികച്ച ഡെപ്യുട്ടി കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യുട്ടി കലക്ടര്‍ കെ ഇന്ദിര, മികച്ച തഹസില്‍ദാറായ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വി ജെ ജോസഫ്, കൊല്ലം ജില്ലയിലെ മികച്ച തഹസില്‍ദാറായി തിരഞ്ഞെടുക്കപ്പെട്ട, നിലവിലെ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണ വിഭാഗം) ജെ ഗിരിജ എന്നിവരെയും ആദരിച്ചു. തിരൂര്‍ സബ്കലക്ടര്‍ ഡോ. അദീല അബ്ദുല്ല, എ ഡി എം എം ടി ജോസഫ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ സംസാരിച്ചു.