Connect with us

Malappuram

തുടക്കം ഐതിഹാസികം

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: കാത്തിരുന്ന നിമിഷം സമാഗതമായി. വരാനിരിക്കുന്നത് കടലിരമ്പമാണെന്ന് വ്യക്തമാക്കി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് ഐതിഹാസിക തുടക്കം. സാര്‍ഥ വാഹക സംഘം താജുല്‍ ഉലമാ നഗരിയെ തുടക്കത്തിലേ പ്രകമ്പനം കൊള്ളിച്ചു.

ആയുര്‍വേദത്തിന്റെ നാട് ഇനിയുള്ള മൂന്ന് ദിനരാത്രങ്ങള്‍ സുന്നി കൈരളിയുടെ കൈകളില്‍ അമരും. എല്ലാ വീഥികളിലും ആദര്‍ശപ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവത്വം നിറഞ്ഞൊഴുകുന്ന കാഴ്ചയായിരുന്നു. ഉച്ചയോടെ മാത്രമാണ് ഇരുപത്തി അയ്യായിരം പേരുടെ സ്വഫ്‌വ റാലി തുടങ്ങിയതെങ്കിലും കാത്തിരിക്കാന്‍ മനസ് അനുവദിക്കാത്ത പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ നഗരി ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. എസ് വൈ എസിന്റെയും ധാര്‍മിക വിദ്യാര്‍ഥി സംഘമായ എസ് എസ് എഫിന്റെയും കര്‍മഭടന്‍മാര്‍ പതാകകള്‍ വാനിലുയര്‍ത്തി വാഹനങ്ങളിലും പ്രകടനങ്ങളായും നഗരിയിലേക്ക് എത്തുകയായിരുന്നു. ഉച്ചയോടെ അതൊരു മഹാപ്രവഹമായി മാറി. പ്രവര്‍ത്തകരെ കൊണ്ട് വിശാലമായ വയല്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. വിശാലമായ പന്തല്‍പോലും സ്വഫ്‌വ അംഗങ്ങളെ ഉള്‍കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല. സ്വഫ്‌വാ റാലി വീക്ഷിക്കാനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും നേതാക്കളും സമ്മേളന നഗരിയിലെത്തിയിരുന്നു. അറുപത് നേതാക്കള്‍ അറുപത് പതാകകള്‍ ഉയര്‍ത്തിയ ചടങ്ങ് ഇന്നലെ ശ്രദ്ധേയമായ ഇനമായിരുന്നു. തക്ബീര്‍ ധ്വനികളുടെ അകമ്പടിയില്‍ പ്രമുഖ പണ്ഡിതരുടെ കരങ്ങളാല്‍ മൂവര്‍ണ പതാകകള്‍ വാനിലുയര്‍ന്നതോടെയാണ് ചരിത്ര സംഗമത്തിന് തുടക്കമായത്.

Latest