എസ് വൈ എസിന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല: പി ടി എ റഹീം

Posted on: February 27, 2015 10:01 am | Last updated: February 27, 2015 at 10:01 am

എടരിക്കോട്: സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തനം ആത്മാര്‍ഥതയോടെയുള്ളതാണെന്ന് പി ടി എ റഹീം എം എല്‍ എ. സ്വാര്‍ഥ ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യുവജന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ എസ് വൈ എസും സുന്നി പ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നത് ഭൗതിക താത്പര്യങ്ങള്‍ ലക്ഷ്യം വെക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളല്ല അവയെന്നും അദ്ദേഹം പറഞ്ഞു.
അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.