സുന്നി സംഘശക്തിയെ അവഗണിക്കാനാകില്ല: അഡ്വ. വീരാന്‍കുട്ടി

Posted on: February 27, 2015 10:00 am | Last updated: February 27, 2015 at 10:00 am

മലപ്പുറം: സുന്നി യുവജന സംഘത്തെ അവഗണിച്ച് ഇനിയൊരു ശക്തിക്കും മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി. സുന്നി ശക്തി എന്തെന്ന് തെളിയിക്കുന്ന സമ്മേളനമാണ് അറുപതാം വാര്‍ഷികമെന്നും കഅ്ബയില്‍ കണ്ട പ്രതീതിയാണ് സമ്മേളന നഗരിലെത്തിയപ്പോള്‍ തനിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 25000 ആയിരം വരുന്ന സ്വഫ്‌വാ അംഗങ്ങള്‍ നിര്‍മലമായ മനസോടെ കര്‍മ്മരംഗത്തിറങ്ങുമ്പോള്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.