Connect with us

Malappuram

പുരോഗതിയോടൊപ്പം സാമൂഹികബന്ധങ്ങള്‍ തകരുന്നു: ഖലീല്‍ തങ്ങള്‍

Published

|

Last Updated

താജുല്‍ഉലമാ നഗര്‍: സമൂഹം ആധുനികമായി വളരുമ്പോഴും കുടുംബ സാമൂഹ്യ ബന്ധങ്ങള്‍ തകരുകയാണെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. പൂര്‍വകാലത്തെ സൗഹാര്‍ദ്ദവും കുടുംബ ബന്ധവും ഇന്നത്തെ സമൂഹത്തിന് അന്യം നില്‍കുകയാണ്. പുതുതലമുറക്ക് കുടുംബ ബന്ധത്തെ അറിയുന്നില്ലെന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. മാതാവിനെ പോലും മറന്ന് പോകുന്ന അവസ്ഥയാണ് ഇന്നത്തേത്. ഉദ്ഘാടന സമ്മേളത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉപരിവിപ്ലവ പ്രഖ്യാപനങ്ങളല്ല ഇന്നത്തെ സമൂഹത്തിന് ആവശ്യം. ക്രിയാത്മ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.