മുന്‍ഗാമികളുടെ പാത പിന്തുടരുക: പേരോട്

Posted on: February 27, 2015 9:57 am | Last updated: February 27, 2015 at 9:57 am

താജുല്‍ ഉലമ നഗര്‍: സുന്നിപ്രസ്ഥാനം ആദര്‍ശാടിത്തറയുള്ള പ്രസ്ഥാനമാണെന്ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. സുന്നികളുടെ വിശ്വാസം അല്ലാഹുവിനോടുള്ളതാണ്. എല്ലാം അല്ലാഹുവെന്ന ഏകത്വത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. സമ്മേളനത്തിന്റെ രണ്ടാം സെഷനായ സ്വഫ്‌വാ സമ്മേളനത്തില്‍ അഹ്‌ലുസുന്ന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്‍മാരുടെ സ്ഥാനങ്ങള്‍ വകവെച്ച് കൊടുക്കാത്തവര്‍ക്ക് അല്ലാഹുവിനടുക്കല്‍ സ്ഥാനമില്ല. ഖുര്‍ആനും സുന്നത്തും പണ്ഡിതന്‍മാരെയും അനുസരിക്കലാണ് ഇസ്‌ലാമിന് ആധാരം. ആദരിക്കേണ്ടതിനെ ആദരിക്കണം. സ്ഥാനമാനങ്ങള്‍ വകവെച്ച് കൊടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എ മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ഫതാഹ് തങ്ങള്‍ അവേലം, അബ്ദുല്‍ ഖാദിര്‍മദനി കല്‍ത്തറ, പി കെ അബൂബക്കര്‍ മൗലവി, കുറ്റൂര്‍ അബ്ദുര്‍റഹ്മ്ാന്‍ ഹാജി, തലക്കടത്തൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ, റഫീഖ് അഹമ്മദ് സഖാഫി കോട്ടയം, ബാദുഷ സഖാഫി ആലപ്പുഴ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പങ്കെടുത്തു.