കേരള മോഡല്‍ വിദ്യാഭ്യാസം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം: സി ഫൈസി

Posted on: February 27, 2015 9:56 am | Last updated: February 27, 2015 at 9:56 am

താജുല്‍ ഉലമാനഗര്‍: കേരള മാതൃകയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തെ തീവ്രവാദ ചിന്തയില്‍ നിന്ന് മാറ്റിയെടുക്കാന്‍ കഴിയൂ. അതിന് യഥാര്‍ഥ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്.
രാജ്യത്തിന്റെ വളര്‍ച്ചക്ക് ഭൗതിക പുരോഗതിമാത്രം പോര, ആധ്യാത്മിക പുരോഗതി കൂടി വേണം. സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതകളും അപചയങ്ങളും വളരെ വലുതാണ്. സമൂഹ പുരോഗതിക്ക് സര്‍ക്കാറിനെ മാത്രം ആശ്രയിക്കാതെ സന്നദ്ധ സംഘടനകള്‍ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യാപകമായി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കേണ്ട സുന്നികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.