Connect with us

Kozhikode

വീടുവിട്ട കണ്ണന്‍ തിരിച്ചെത്തി; വീട്ടില്‍ സന്തോഷപ്പെരുമഴ

Published

|

Last Updated

നാദാപുരം: നാലര പതിറ്റാണ്ടിന് ശേഷം കണ്ണന്‍ തിരിച്ചെത്തിയപ്പോള്‍ എങ്ങും സന്തോഷം. പതിനഞ്ചാം വയസ്സില്‍ നാടുവിട്ട വാണിമേല്‍ താനിയുള്ള പറമ്പത്ത് കണ്ണനാ(56)ണ് ഇന്നലെ കൂടപ്പിറപ്പുകളെ തേടിയെത്തിയത്. രയരന്‍- മാത ദമ്പതികളുടെ ഒമ്പത് മക്കളില്‍ നാലാമനാണ് കണ്ണന്‍. സഹോദരന്‍ കുഞ്ഞിരാമന്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട് ഒരു മാസംത്തോടെ നാടുവിടുകയായിരുന്നു. ആദ്യം ഫറൂക്കില്‍ ഹോട്ടല്‍ ജോലി ചെയ്ത ശേഷം തൃശ്ശൂരിലേക്ക് പോയി. ഒന്നര വര്‍ഷത്തോളം ഹോട്ടല്‍ ജോലി ചെയ്ത് കോയമ്പത്തൂരിലേക്ക് മാറി. പിന്നെ ഗോവയില്‍ 8 വര്‍ഷം ജോലി ചെയ്തു. അവിടെ നിന്ന് മൈസൂരിലെ കെ ആര്‍ നഗറിനടുത്ത ദേവര്‍ഹള്ളിയില്‍ ഹോട്ടല്‍ തൊഴിലാളിയായി കഴിയുകയായിരുന്നു. ഇവിടെ നിന്ന് നാട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയുന്നുണ്ടായിരുന്നു. ഇക്കാലത്തിനിടക്ക് ബന്ധുക്കള്‍ പലയിടങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. മാതാ പിതാക്കളും അഞ്ച് സഹോദരങ്ങളും ഇതിനിടയില്‍ മരിച്ചു.
നാല് പതിറ്റാണ്ടിന്റെ കാത്തിരുപ്പ് വെറുതെയായില്ലെന്ന സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും. കാസര്‍കോട് വഴി തലശ്ശേരിയിലും അവിടെ നിന്ന് നാട്ടിലും എത്തിയപ്പോള്‍ ബാല്യത്തി ല്‍ നീന്തിക്കുളിച്ച പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടയില്‍ നാട്ടുകാരനായ പുതുക്കുടി ഗോപാലനാണ് കണ്ണനെ തിരിച്ചറിഞ്ഞത്. പിന്നെ നേരെ വീട്ടിലേക്ക്. അവിടെ എത്തിയപ്പോള്‍ സഹോദരന്‍ കുമാരന്റെ ഭാര്യക്ക് കണ്ണനെ തിരിച്ചറിയാന്‍ സാ ധിച്ചില്ല. പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴാണ് ആളെ വ്യക്തമായത്.