Connect with us

Kerala

ആര്‍ എസ് എസ് ഭീകരത സൃഷ്ടിക്കുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി കണ്ണൂരില്‍ വിവിധ പ്രദേശങ്ങളില്‍ ബോംബ് ആക്രമണങ്ങള്‍ നടത്തി ആര്‍ എസ് എസ്-ക്രിമിനല്‍ സംഘം ഭീകരത സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനുളള ആര്‍ എസ് എസ് ഭീകരരുടെ അക്രമണങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധമുയര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി സി പി എം പ്രവര്‍ത്തകനായ ചിറ്റാരിപ്പറമ്പില്‍ പ്രേമനെ വെട്ടിക്കൊലപ്പെടുത്തി. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് അഞ്ച് ബോംബുകള്‍ എറിഞ്ഞാണ് ഭീകരത സൃഷ്ടിച്ചത്. മോദി ഭരണത്തിന്റെ തണലിലാണ് ആര്‍ എസ് എസുകാര്‍ വീണ്ടും കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Latest