പെണ്‍കുട്ടികള്‍ക്ക് കുടുംബ ജീവിത പരിശീലനം

Posted on: February 27, 2015 5:56 am | Last updated: February 26, 2015 at 11:56 pm

കോഴിക്കോട്: മര്‍കസ് ഇഹ്‌റാം സ്‌കൂള്‍ ഓഫ് വിമന്‍ എംപവര്‍മെന്റില്‍ യുവതികള്‍ക്കു മാത്രമായി ഇസ്‌ലാമിക് കുടുംബ ജീവിത പരിശീലനം നല്‍കുന്നു. 25 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ സ്ത്രീപുരുഷ മനഃശാസ്ത്രം, കുടുംബ ബന്ധങ്ങള്‍, ഇസ്‌ലാമിക് ജീവിത രീതി, കുടുംബ ബജറ്റ്, പാചക കല, ഗ്രഹാലങ്കാരം എന്നിവക്ക് പുറമെ കമ്മ്യണിക്കേറ്റീവ് ഇംഗ്ലീഷിലും പരിശീലനം നല്‍കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനം പരിപൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന സുരക്ഷിതമായ സ്ഥാപനം പൂനൂര്‍ മര്‍കസ് ഗാര്‍ഡനോട് ചേര്‍ന്ന ക്യാമ്പസിലാണ്. അടുത്ത ബാച്ച് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നു. പ്രവേശനം ബുക്കിംഗിലൂടെ മാത്രം.
04952805258, 7034326816, 7034326126 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള് ലഭിക്കും.