Connect with us

National

സാങ്കേതികവിദ്യയുടെ ചിറകിലേറി

Published

|

Last Updated

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയുടെ ആദ്യ പടിയായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ആദ്യ റെയില്‍വേ ബജറ്റ്. സാങ്കേതിക വിദ്യ പരമാവധി ഉപയുക്തപ്പെടുത്തുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു:

* 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ.

* വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിംഗ് സൗകര്യം.

* ടി ടി ഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍)മാര്‍ക്ക് യാത്രക്കാരുടെ യാത്രാ രേഖകള്‍ പരിശോധിക്കുന്നതിനും ചാര്‍ട്ടുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിനും സംവിധാനം.

* ട്രെയിനുകളുടെ അപ്പപ്പോഴുള്ള എത്തിച്ചേരല്‍ സമയം യാത്രക്കാരെ അറിയിക്കാനുള്ള എസ് എം എസ് സംവിധാനം.

* യാത്രക്കാര്‍ക്ക് ലഭിക്കുന്ന എസ് എം എസ് യാത്രക്കുള്ള നിയമസാധുതയായ രേഖയായി മാറ്റും.

* തിരഞ്ഞെടുത്ത ഭക്ഷണ സാധനങ്ങള്‍ക്ക് ഇ കാറ്ററിംഗ്. ടിക്കറ്റ് ബുക്കിംഗിന്റെ സമയത്ത് തന്നെ ഐ ആര്‍ സി റ്റി സി വെബ്‌സൈറ്റിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

* സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്ന മെഷീനുകള്‍. പണം നല്‍കാനുള്ള സൗകര്യവും ഇതിലുണ്ടാകും.

* മൊബൈല്‍ ആപ്പുകള്‍ വഴി റിസര്‍വേഷനില്ലാത്ത
ടിക്കറ്റുകള്‍.

* വീല്‍ ചെയറുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ്.

* വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏക പോര്‍ട്ടല്‍.

* അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 2000 സ്റ്റേഷനുകളില്‍ ആസ്ഥാനത്ത് നിന്ന് കൈകാര്യം ചെയ്യുന്ന റെയില്‍വേ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്.

* പാഴ്‌സലുകള്‍ക്കും ചരക്ക് വാഗണുകള്‍ക്കും ബാര്‍ കോഡ്/ ആര്‍ എഫ് ഐ ഡി സംവിധാനം. ഇതുപയോഗിച്ച് പാഴ്‌സലുകളും വാഗണുകളും എവിടെയെത്തിയെന്ന് പരിശോധിക്കാം.

* ഓട്ടോമാറ്റിക് പാഴ്‌സല്‍ വേര്‍ഹൗസുകള്‍.

* സാങ്കേതികമായി ഏകീകരിച്ച ട്രാക്ക് പരിപാലനം.

* ട്രെയിന്‍ നിയന്ത്രണ, സ്വത്ത് കൈകാര്യ ഏകീകൃത സംവിധാനം.

 

---- facebook comment plugin here -----

Latest