സോഷ്യല്‍ മീഡിയയും തുണയായി

Posted on: February 27, 2015 6:00 am | Last updated: February 26, 2015 at 11:48 pm

railways_mന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് തയ്യാറാക്കിയത് നവമാധ്യമങ്ങളെയും കൂട്ടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഇരുപതിനായിരം പ്രതികരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വലിയ മാറ്റങ്ങള്‍ക്കും ഗുണമേന്‍മയുള്ള സേവനത്തിലേക്കും റെയില്‍വേ മാറേണ്ടതുണ്ട്. സര്‍ക്കാറിന്റെ പ്രഥമ പരിഗണന അതിനാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂലൈയില്‍ റെയില്‍വേ മന്ത്രാലയം ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു.