Connect with us

National

ദീര്‍ഘവീക്ഷണമുള്ളതും യാത്രക്കാരെ കേന്ദ്രീകരിക്കുന്നതും: മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ളതും യാത്രക്കാരെ കേന്ദ്രീകരിക്കുന്നതുമായ ബജറ്റാണ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കാനുള്ള ശേഷി ദേശീയ ഗതാഗത സംവിധാനമായ റെയില്‍വേക്ക് പ്രദാനം ചെയ്യുന്നതാണ് ബജറ്റ്. ലക്ഷ്യങ്ങള്‍ നേടാന്‍ അത് കൃത്യമായ പദ്ധതികള്‍ മുന്നോട്ട് വെക്കുന്നു. വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട് ബജറ്റിന്- മോദി ട്വീറ്റ് ചെയ്തു.
കോച്ചുകള്‍, ട്രെയിനുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് റെയില്‍വേ പരിഷ്‌കരണത്തെ കുറിച്ച് ഈ ബജറ്റ് ഉണര്‍ന്ന് ചിന്തിക്കുന്നുവെന്നതാണ് പ്രത്യേകതയെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. വേഗം, വ്യാപ്തി, സേവനം, സുരക്ഷ എന്നിവയെ കോര്‍ത്തിണക്കുന്ന ബജറ്റ് സാധാരണക്കാരന്റെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.