അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷം കോടിയുടെ നിക്ഷേപം

Posted on: February 27, 2015 6:00 am | Last updated: February 26, 2015 at 11:38 pm

raiiന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേ പ്രതീക്ഷക്കുന്നത് 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ട്രാക്കുകളുടെ ആധുനികവത്കരണം, അതിവേഗ ട്രെയിനുകള്‍ എന്നിവക്കാണ് നിക്ഷേപം നടത്തുക. അടുത്ത സാമ്പത്തിക വര്‍ഷം 8.2 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി നിക്ഷേപം ഉയര്‍ത്തും.
സാധാരണ മാനദണ്ഡങ്ങളില്‍ റെയില്‍വേയുടെ കാര്യക്ഷമതയും സാമ്പത്തിക സ്ഥിതിയും വളരെ മോശപ്പെട്ട അവസ്ഥയിലാണ് ഈ വര്‍ഷത്തെ ബജറ്റ്. ദിനേന ചെലവഴിക്കുന്ന പണവും വരുമാനവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സുരക്ഷക്കും വിപുലീകരണത്തിനുമാണ് കൂടുതല്‍ ചെലവഴിക്കുന്നത്. ഈയൊരു നിരക്ക് 1950കളിലെ 80 ശതമാനത്തില്‍ നിന്ന് റെയില്‍വേയുടെ അസ്ഥിരത 90 ശതമാനത്തിന് മേലെയാണ്. ആഗോള തലത്തില്‍ സുരക്ഷിത നില 75-80 ശതമാനമാണ്. ഈ പട്ടികയില്‍ ഇന്ത്യ ഏറ്റവും മോശം അവസ്ഥയിലാണ്.
2014-15 കാലയളവിലെ പ്രവര്‍ത്തന നിരക്ക് 88.5 ശതമാനമാണ്. ലക്ഷ്യം വെച്ചത് 92.5 ശതമാനമായിരുന്നു. ഇത് 91.8 ശതമാനമായി പുരോഗമിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷത്തിനിടയിലെ മികച്ച പ്രവര്‍ത്തന നിരക്കാണ് ഇതെന്ന് സുരേഷ് പ്രഭു അറിയിച്ചു. അടുത്ത മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആറ് ലക്ഷം കോടി രൂപയുടെ ഫണ്ട് റെയില്‍വേക്ക് ആവശ്യമുണ്ട്.
ബജറ്റ് പിന്തുണയാണ് എളുപ്പമാര്‍ഗമെന്ന് പ്രഭു പറഞ്ഞുവെച്ചിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്ത ദിവസം അവതരിപ്പിക്കുന്ന പൊതു ബജറ്റിലാണ് പ്രഭുവിന്റെ കണ്ണെന്ന് സാരം. മറ്റ് സ്രോതസ്സുകളും തേടും. വിവിധ ബേങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും റെയില്‍വേയില്‍ നിക്ഷേപിക്കാന്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു.